ആയത്തുല്‍ ഖുര്‍സിയ്യ് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 2552:255) അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെNote : റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.മുഹമ്മദ് നബി (സ) യുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില് “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് റസൂല് (സ) ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

No comments: