മഹാനായ ലുഖ്മാൻ (അ) തന്റെ മകനു നൽകിയ ഉപദേശവാക്യങ്ങളിലൂടെ...
Luqman's(the wise)Advice to his son
Surah Luqman 31
31:13
31:16
31:17
31:18
31:19
നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക.
തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെശബ്ദമത്രെ.
Verses(12-19)
31:12
And We had certainly given Luqman wisdom [and
said], "Be grateful to Allah ." And whoever is grateful is grateful
for [the benefit of] himself. And whoever denies [His favor] - then indeed,
Allah is Free of need and Praiseworthy.
ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട്
നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്‍റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്.
വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
(എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.)
31:13
And [mention, O Muhammad], when Luqman said to
his son while he was instructing him, "O my son, do not associate
[anything] with Allah . Indeed, association [with him] is great
injustice."
ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ
അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട്
പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.
31:14
And We have enjoined upon man [care] for his
parents. His mother carried him, [increasing her] in weakness upon weakness,
and his weaning is in two years. Be grateful to Me and to your parents; to Me
is the [final] destination.
മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം
അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം
ചുമന്ന് നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്-
എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ)
മടക്കം.
31:15
But if they endeavor to make you associate with
Me that of which you have no knowledge, do not obey them but accompany them in
[this] world with appropriate kindness and follow the way of those who turn
back to Me [in repentance]. Then to Me will be your return, and I will inform
you about what you used to do.
നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്
നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന
പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും,
എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു
നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ
വിവരമറിയിക്കുന്നതാണ്.
31:16
[And Luqman said], "O my son, indeed if
wrong should be the weight of a mustard seed and should be within a rock or
[anywhere] in the heavens or in the earth, Allah will bring it forth. Indeed,
Allah is Subtle and Acquainted.
എന്‍റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു
കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ
ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു
നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
31:17
O my son, establish prayer, enjoin what is
right, forbid what is wrong, and be patient over what befalls you. Indeed,
[all] that is of the matters [requiring] determination.
എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും
സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍
ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍
പെട്ടതത്രെ അത്.
31:18
And do not turn your cheek [in contempt] toward
people and do not walk through the earth exultantly. Indeed, Allah does not
like everyone self-deluded and boastful.
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ
കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും
പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.
31:19
And be moderate in your pace and lower your
voice; indeed, the most disagreeable of sounds is the voice of donkeys."
No comments:
Post a Comment